ഞാന്‍ RPC 24 (KL-15-A-603) എന്ന KSRTC ബസിലെ സ്ഥിരം യാത്രക്കാരനാണ്. ഏകദേശം ഒരു വര്ഷകത്തോളമായി ഈ വാഹനത്തില്‍ യാത്ര ചെയ്യുന്നു. എന്നാല്‍ ഇന്ന് 26 .08. 2015 എനിക്കുണ്ടായ ഒരു ദുരനുഭവം ഞാന്‍ ഇവിടെ വിവരിക്കട്ടെ, , , മുറിഞ്ഞപുഴ എന്ന സ്ഥലത്തുനിന്നും ഏലപ്പാറ എന്ന സ്ഥലത്തേക്കാണ് ഞാന്‍ യാത്ര ചെയ്യുന്നത്. ടിക്കറ്റ് ചാര്ജ്വ 15 + 1 സെസ് = 16 രൂപ. രാവിലെ 8 മണിക്ക് മുറിഞ്ഞപുഴയില്‍ എത്തേണ്ട വണ്ടി 10 മിനിറ്റ് മുന്പേ് തന്നെ എത്തി. അതായതു സമയം 7.50. ഞാന്‍ ബസിനു മുന്പി്ല്നിനന്നും (എന്റെു വീട് മുറിഞ്ഞപുഴ ബസ് സ്റ്റോപ്പ് നു മുമ്പിലായാണ് ) ബസ് സ്റ്റോപ്പ് വരെയും ഓടിയെത്തി അപ്പോള്‍ ഡ്രൈവര്‍ കാണത്തക്ക വിധത്തില്‍ കൈ കാണിച്ചു...സ്റ്റോപ്പില്‍ നിര്‍ത്തി യ വണ്ടി ഒരാള്‍ കയറിയ ശേഷം മുന്പോൈട്ടു നീക്കി...വാഹനം നിര്ത്തായനുള്ള ഉദ്ദേശ്യം അല്ല എന്ന് മനസിലാക്കിയ ഞാന്‍ ഒരു വിധം വണ്ടിയില്‍ ചാടിക്കയറി. അങ്ങനെ അതിസാഹസമായി വണ്ടിയില്‍ കയറി ഒരു സീറ്റ് ഒപ്പിച്ചു ഞാന്‍ ഇരുന്നു. ഈ മാന്യനായ ഡ്രൈവര്‍ വാഹനം അത്യാവശ്യം വേഗത്തില്‍ തന്നെ ഓടിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അതിനൊപ്പം തന്നെ ഒരു പ്രൈവറ്റ് സൂപ്പര്‍ ഫാസ്റ്റ് ഉം ഓടിയെത്തി. അങ്ങനെ അടുത്ത സ്റ്റോപ്പ് ആയ കുട്ടിക്കാനം രണ്ടു വാഹനങ്ങളും ഒരുമിച്ചെത്തി. അവിടെ ഏകദേശം എട്ടോളം കട്ടപ്പന യാത്രികര്‍ കൃത്യമായും പുറകില്‍ എത്തിയ പ്രൈവറ്റ് ബസില്‍ കയറി. KSRTC യില്‍ ഒരാള്‍ പോലും കയറിയില്ല. അടുത്ത സ്റ്റോപ്പ് ആയ പള്ളിക്കുന്നില്‍ എത്തിയപ്പോള്‍
പ്രൈവറ്റ് ബസ് ഓവര്ടേളക്ക് ചെയ്തു കയറിപോയി. അവിടെ നിന്നും ഈ പ്രൈവറ്റ് ബസിനൊപ്പം ഏലപ്പാറ വരെ KSRTC ഒരുമിച്ചു പോന്നു. മുന്പേന എത്തിയ പ്രൈവറ്റ് ബസില്‍ വീണ്ടും പത്തോളം ആളുകള്‍ കയറി. അപ്പോള്‍ സമയം 8 . 15 (8.30 നു എത്തേണ്ട വണ്ടിയാണ് ഈ KSRTC) ആളെ കയറ്റിയ ഉടന്‍ തന്നെ പ്രൈവറ്റ് ബസ് അവിടെ നിന്നും പുറപ്പെട്ടു. അവിടെ 5 മിനിട്ടോളം കാത്തുനിന്നെങ്ങിലും കിട്ടിയത് രണ്ടു ടിക്കറ്റ് മാത്രം. അതിനു ശേഷം KSRTC അവിടെ നിന്നും പുറപ്പെട്ടു. അതിനു ശേഷം ആണ് സ്ഥിരം യാത്രികര്‍ പോലും ഏലപ്പാറ ബസ് സ്റ്റോപ്പില്‍ എത്തിയത്. അപ്പോള്‍ മുറിഞ്ഞപുഴയില്‍ നിന്നും ഏലപ്പാറ വരെ KSRTC ബസിനു കിട്ടിയത് 4 ടിക്കറ്റ്. പ്രൈവറ്റ് ബസ് നു 18 ടിക്കറ്റ്. നികുതിപണം ഉപയോഗിച്ച് ഓടുന്ന വണ്ടി പ്രൈവറ്റ് വാഹന ഉടമകളെ സഹായിക്കാന്‍ ഉപയോഗിക്കുന്ന ഇതുപോലെയുള്ള ഡ്രൈവര്മാഹര് KSRTC യുടെ സര്‍വ8നാശം കാണാന്‍ കേരള ജനതയെ അധികം കാത്തിരിപ്പിക്കില്ല. അതുകൊണ്ട് ഇങ്ങനെ നിരുത്തരവാദപരമായി ജോലി ചെയ്യുന്ന ഡ്രൈവര്ക്ക്ി മാതൃകാപരമായ ശിക്ഷ നല്കയണം എന്ന് വിനീതമായി അഭ്യര്ത്ഥികക്കുന്നു. 12 രൂപ ടിക്കറ്റില്‍ പ്രൈവറ്റ് ബസില്‍ എനിക്ക് യാത്ര ചെയ്യാം ഈ പൊതുവാഹനത്തിനുവേണ്ടി 16 രൂപ ദിനംപ്രതി മുടക്കുന്ന ആളാണ് ഞാന്‍. ഞങ്ങളെപോലെയുള്ള കുറെ യാത്രക്കാരാണ് ഈ പ്രസ്ഥാനം നന്നായി കാണുവാന്‍ ആഗ്രഹിക്കുന്നത്. അപ്പോള്‍ ഈ ഡ്രൈവറിനെ പോലെയുള്ള ഇത്തിള്ക്ക ണ്ണികളെ തിരിച്ചറിഞ്ഞു നശിപ്പിച്ചില്ല എങ്കില്‍ KSRTC ചരിത്രത്തിലേക്ക് മറയാന്‍ വല്യ താമസം ഉണ്ടാകും എന്ന് കരുതുന്നില്ല, അങ്ങനെ ആഗ്രഹിക്കുന്നില്ല എങ്കിലും...ഒരു അഭ്യുദയകാംക്ഷി... Was this information helpful? |
Post your Comment