Kerala State Road Transport Corporation — Ticket fare refund

സർ, ഇന്നലെ (17.11.2023) വൈകുന്നേരം അഞ്ചു മണിക്ക് ശേഷം ഞാൻ കളമശ്ശേരി ITI സ്റ്റോപ്പിൽ നിന്ന് ബസിൽ കയറി ഉദയംപേരൂരിലേക്ക് ടിക്കറ്റ് എടുത്ത് . എന്നാൽ പ്രസ്തുത ബസ് കാക്കനാട് SBI യുടെ മുന്നിൽ വച്ച് പഞ്ചറായി ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു . ടിക്കറ്റ് ഫെയറിന്റെ കാര്യം പഞ്ചറായ ബസിലെ കണ്ടക്ടറോട് ആവശ്യപ്പെട്ടപ്പോൾ അവർ പൈസ തരികയില്ല പിന്നാലെ വരുന്ന ബ സിൽ കയറ്റി വിടാം എന്ന് പറഞ്ഞു. അതനുസരിച്ച് പിന്നാലെ വന്ന KL15 8474 നമ്പർ ബ സിൽ അവർ എന്നെയും ബസിലുണ്ടായിരുന്ന ആളുകളെയും കയറ്റി വിടുകയും ചെയ്തു . ആ ബസ് തൃപ്പൂണിത്തുറ വരെയെ ഉണ്ടായിരുന്നുള്ളു. ആ ബസിലെ കണ്ടക്ടറോട് തൃപ്പൂണിത്തുറ നിന്ന് ഉദയംപേരൂർ വരെയുള്ള ടിക്കറ്റ് തുക തിരികെ ചോദിച്ചപ്പോൾ അത് തരാൻ കഴിയില്ല, പഞ്ചറായ ബസിലെ കണ്ടക്ടറുടെ കയ്യിൽ നിന്ന് വാങ്ങിക്കണമായിരുന്നു, അയാൾക്കതിൽ ഉത്തരവാദിത്വമില്ല എന്ന പറഞ്ഞു . ശരിക്കും ആർക്കാണ് ഉത്തരവാദിത്വം എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. പഞ്ചറായ ബസിലെ കണ്ടക്ടർക്ക് ഉത്തരവാദിത്വം ഇല്ല, അടുത്ത ബസിൽ കയറ്റിവിട്ടപ്പോൾ അവരുടെ ഉത്തരവാദിത്വം തീർന്നു. രണ്ടാമത് കയറിയ ബസിലെ കണ്ടക്ടർക്കും ഉത്തരവാദിത്വം ഇല്ല. തൃപ്പൂണിത്തുറ നിന്ന് ഉദയംപേരൂർ വരെയുള്ള എന്റെ പണത്തിനു ആർക്കാണ് ഉത്തരവാദിത്വം? അറിയാൻ ആഗ്രഹമുണ്ട് .
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    India
    File a Complaint