Address: | Bombay House,24,Joli Modi Street, Hutatma Chiak, Fort, Mumbai 400001 |
സർ,
ഞാൻ 2018 ജൂലൈ മാസം ടിഗോർ ഫുള്ളോപ്ഷൻ കാർ കൊച്ചി കോൺകോർഡ് ഷോറൂമിൽ നിന്നും എടുത്തിരുന്നു. ആദ്യ നാലു സർവീസ് അവിടെ തന്നെ ചെയ്തു. അഞ്ചാം സർവീസ് (30000കിലോമീറ്ററിൻെറ) കോവിഡ് മഹാമാരിമൂലം എൻെറ ഭാര്യയുടെ വേർപാടു കാരണം വീട്ടിൽ തന്നെ നില്ക്കേണ്ടിവന്നു
ഈ സമയത്ത് കൊല്ലം ജില്ലയിലെ കൊട്ടാരക്കര റ്റാറ്റാ മുത്തൂറ്റ് സർവീസ് സെൻററിൽ 21/6/2021 ൽ സർവീസ് ചെയ്തു. അതിനുശേഷം സ്റ്റീരിയോ സിസ്റ്റം കൃത്യമായി പ്രവർത്തനം ഇല്ലാതായി. 2021 ഡിസംബർ മാസം ആയപ്പോൾ കൂടുതൽ പ്രോബ്ലം ആയി. ഞാൻ അതു കസ്റ്റമർ കെയർ നംബറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. അതിൻ പ്രകാരം ടാറ്റാ മുത്തൂറ്റ് കൊട്ടാരക്കര യിൽ നിന്നും വിളിച്ചു വാഹനം കൊണ്ടുചെല്ലാൻ പറഞ്ഞതനുസരിച്ച് 17/1/2022 ൽ വാഹനം എത്തിച്ചു 37500 ൻെറ ആറാം സർവീസും സ്റ്റീരിയോ അപ്ടേഷനും ചെയ്തു.
അടുത്തദിവസം നോക്കുബോഴും പ്രോബ്ളം ശരിയായില്ല. വീണ്ടും അവരെ വിളിച്ചു വാഹനം കൊണ്ടുചെല്ലാൻ പറഞ്ഞു. വീണ്ടും കൊണ്ടുപോയി, അവർവീണ്ടും എല്ലാം നോക്കി പക്ഷെ പ്രശനം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പറയുന്നു ഹാർഡ് വെയർ പ്രോബ്ലം ആണന്ന്.
ഞാൻ എന്താണ് ചെയ്യേണ്ടത്, ഞാൻ ആകെചെയ്ത തെറ്റ് കമ്പനിയുടെ വാക്ക് വിശ്വസിച്ചുവാഹനം എടുത്തതാണ് അത് പരിഹരിക്കാൻ കഴിയുന്നുമില്ല.
സ്റ്റാർട്ട് ചെയ്യുമ്പോൾ സെറ്റ് ഓണാകും ശബ്ദം ഇല്ല. റിവേഴ്സ് ഗിയറിൽ ക്യാമറ ഓണാകും സെൻസർ സൗണ്ട് ഇല്ല. ഫോൺ സിസ്റ്റം സൗണ്ട് ഇല്ല.
ഇതിനു പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. Was this information helpful? |
Post your Comment