Kerala Water Authority — closing the gate valve and denying the water

Address:KWA Ranny, Pathanamthitta, Kerala, 689677

സാർ,
വാട്ടർ അതോറിറ്റിയുടെ റാന്നി തോട്ടമൺ പമ്പിംഗ് സ്റ്റേഷനിൽ നിന്നും ചെത്തോങ്കര, കുമ്പിപൊയക വഴി ചക്കിട്ടാംപൊയ്യ്ക പമ്പിംഗ് സ്റ്റേഷന് തൊട്ടു താഴെ വരെയുള്ള 2.5 ഇഞ്ച് ജപ്പാൻ കുടിവെള്ള പൈപ്പിൽ നിന്നും ഞാൻ ഒരു വാട്ടർ കണക്ഷൻ എടുത്തിട്ടുണ്ട് (Consumer No: CLK257/D.)

എനിക്ക്[protected] ക്ക് ശേഷം വെള്ളം ലഭിച്ചത്[protected] ൽ 4മണിക്കൂറിൽ താഴെ മാത്രമായിരുന്നു[protected] ൽ ഏകദേശം 1 PM ന് സാങ്കേതികമായി വെള്ളം എത്തി, പക്ഷെ ഉപയോഗിക്കൻ കഴിഞ്ഞില്ല, കാരണം കൂടുതൽ സമയം വായുവും പിന്നെ ചിലപ്പോൾ ഒക്കെ നൂലുപോലെ കുറച്ച് വെള്ളവും മാത്രമാണ് വന്നിരുന്നത്. ഇന്ന്[protected] അതായത് കഴിഞ്ഞ 11 ദിവസങ്ങളിൽ ഉപയോഗപ്രദമായി എനിക്ക് വെള്ളം ലഭിച്ചത് വെറും 4 മണിക്കൂറിൽ കുറവ് മാത്രമാണ് .

ഞങ്ങളുടെ ഭാഗത്തേക്കുള്ള വാൽവ് സ്ഥിരമായി പൂട്ടി ഇടുകയും തുറക്കുമ്പോൾ പൂർണമായും തുറക്കാതിരിക്കുന്നതുമാണ് ഇതിന് കാരണം. റാന്നി വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ് എൻജിനിയറുടെ ശ്രദ്ധയിൽ ഇക്കാര്യം പല പ്രാവശ്യം കൊണ്ടുവന്നിട്ടുള്ളതാണ് (ഫോണിൽ മെസ്സേജ് ആയി പല പ്രാവശ്യം പരാതി അറിയിച്ചിട്ടുണ്ട്, വർഷങ്ങളായി അയച്ചിട്ടുള്ള പരാതികളുടെ പകർപ്പുകൾ എൻറ്റെ ഫോണിൽ ഞാൻ സൂക്ഷിച്ചിട്ടുമുണ്ട്), പക്ഷെ ഉദ്യോഗസ്ഥ തലത്തിൽ ഒരു തിരുത്തലുകൾക്കും ശ്രമിക്കുന്നില്ല. വാൽവ് ഓപ്പറേറ്റർമാർ അവരുടെ താൽപര്യം അനുസരിച്ചാണ് ഇവിടെ പ്രവർത്തിക്കുന്നത്. അവർക്ക് താല്പര്യം ഉള്ള മേഖലകളിലേക്ക് സ്ഥിരമായി വെള്ളം എത്തിക്കുന്നതിനാണ് ഞങ്ങളുടെ ഭാഗത്തേക്കുള്ള വാൽവ് സ്ഥിരമായി പൂട്ടി ഇടുന്നത്, ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് സ്വകാര്യ നേട്ടങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ ഇങ്ങനെ ബ്രാഞ്ച് വാൽവ് പൂട്ടി ഇടുമ്പേൾ 1) ഒരു മേഖലയിൽ ഉള്ള ജനങ്ങൾക്ക് സ്ഥിരമായി കുടിവെള്ളം നിഷേധിക്കുന്നു. 2) മെയിൻ പൈപ്പിൽ സമർദ്ദം കൂടുകയും സ്ഥിരമായി പൊട്ടുകയും ചെയ്യുന്നു. 3) സ്ഥിരമായി ഒരു മേഖലയിലെ വെള്ളം നിഷേധിക്കുന്നത് വഴി അവർ സഹായിക്കുന്നത് സ്വകാര്യ കുടിവെള്ള മാഫിയകളെ ആണ്. ഇതൊക്കെ ആര് കാണാൻ "കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി"

ആരുടേയും കുടിവെള്ളം നിഷേധിക്കണം എന്ന് ഞാൻ പറയില്ല, പക്ഷെ മറ്റുള്ളവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ഞങ്ങളുടെ കുടിവെള്ളം നിഷേധിച്ചു കൊണ്ടാകരുത്. ഒരു ഉപഭോക്താവ് എന്ന നിലയിൽ എനിക്ക് കുടിവെള്ളം നിഷേധിക്കുന്നതിൻറ്റെ കാരണം അറിയുവാൻ അവകാശം ഉണ്ട്, ആയതിനാൽ നടപടികൾ പ്രതീക്ഷിക്കുന്നു

ഉദ്യോഗസ്ഥ തലത്തിൽ എൻറ്റെ പരാതിക്ക് പരിഹാരം കാണാൻ കഴിയുന്നില്ല എങ്കിൽ അറിയിക്കണം, ഇ വിഷയം ഗവർണ്മെന്റ് തലത്തിൽ അവതരിപ്പിക്കാൻ ഉള്ള നടപടികൾ ഞാൻ സ്വീകരിച്ചുകൊള്ളാം,

എന്ന് വിശ്വസ്തതയോടെ,
ജേക്കബ് റ്റി ജോർജ്
[protected]
Was this information helpful?
No (0)
Yes (0)
Complaint comments 

Comments

My name is hamza, my c. id is [protected] and c.number is PEB/2/D i paid my last month bill through online payment gatway (txn#RT[protected]) but payment not successful, i lost bill amt from my bank acc. I need refund
For my KWA connection Consumer id is [protected] and consumer number is SPW/5654/D. The address is not shown correctly in the bill. Current address in bill is
SP 5/520(6)
UDAYAGIRI ROAD
SPW/609/S

The correct address is below and this needs to be updated
Rithu (H)
Guru Nagar, Janatha Road
Udayagiri, Trivandrum - 695587

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Kerala Water Authority
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    6%
    Complaints
    686
    Pending
    0
    Resolved
    40
    Kerala Water Authority Phone
    +91 47 1233 3205
    +91 47 1232 8658
    +91 47 1232 8654
    Kerala Water Authority Address
    ‘Jalabhavan’ Vellayambalam, Thiruvananthapuram, Kerala, India - 695033
    View all Kerala Water Authority contact information