ഞാൻ കോട്ടയം ജില്ലയിൽ കോട്ടയം മുനിസിപ്പാലിറ്റി വാരിശ്ശേരി ഭാഗത്തു താമസിക്കുന്ന ഒരു ഉപഭോക്താവാണ്. ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇരുപതു വർഷത്തിന് മുകളിൽ ഉള്ള കണക്ഷൻ ആണ് എന്റേത്. എന്നാൽ കഴിഞ്ഞ നാല് വർഷമായി എനിക്ക് ജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളം കിട്ടിയിട്ടും മീറ്റർ വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞു, മുൻകൂറായി പണം അടച്ചിരിക്കുന്ന എന്റെ പൈസ വാട്ടർ അതോറിറ്റി കട്ട് ചെയ്യുന്നുണ്ട്. പഴയ പൈപ്പിൽ പ്രഷർ കൂട്ടി വെള്ളം നൽകാൻ പറ്റുന്നില്ലെന്നും പ്രഷർ കുറവായതുകൊണ്ടാണ് വെള്ളം കിട്ടാത്തതെന്നുമാണറിഞ്ഞത്. പൈപ്പ് മാറ്റിയാൽ തീരാവുന്ന കാര്യമേ ഉള്ളൂ. അതിനു ഞാൻ ഇനി എവിടെയാണ് സമീപിക്കേണ്ടത്? കുടിവെള്ളത്തിന് ക്ഷാമമുള്ള സ്ഥലമാണിവിടം. ദയവു ചെയ്തു ഒരു മറുപടി പ്രതീക്ഷിക്കുന്നു.
എന്റെ മെയിൽ id : [protected]@hotmail.com
മുഹമ്മദ് നഹാസ്
സഹന മൻസിൽ
Mariyathuruthu പി.ഓ
കോട്ടയം - 17 Was this information helpful? |
Post your Comment