"കുടിവെള്ളം ശേഖരിക്കാൻ രാത്രിയിലും കാത്തിരിക്കേണ്ട ദയനീയ അവസ്ഥ.”
ഞാൻ തിരുവനന്തപുരം ജില്ലയിലെ തൈയ്ക്കാട് വില്ലേജിൽ വലിയശാല വാർഡിൽ മൈലാടിക്കടവ് പ്രദേശത്ത് താമസിക്കുന്നു. ഈ പ്രദേശത്ത് വർഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുകയാണ് (2016 മുതൽ).
ഏതാനും മാസങ്ങൾക്കു മുൻപും ഇതെ കാര്യത്തെ അറിയിച്ചു കൊണ്ട് നിവേദനം നൽകിയിരുന്നു. എന്നിട്ടും ഇതുവരെ ഞങ്ങളുടെ പ്രശ്നം പൂർണമായി പരിഹരിച്ചു തരാൻഒരു മേലുദ്യോഗസ്ഥരും തയ്യാറാകുന്നില്ല.
പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി തിരുവനന്തപുരം കോർപറേഷനിൽ നിന്ന് ഭരണാനുമതി ലഭിച്ചിട്ട് കൂടി ആരും ഇ വഴി തിരിഞ്ഞു നോക്കുന്നില്ല. (തൈക്കാട് നിന്നും വലിയശാലയിലേക്കു പോകുന്ന 2൦൦ എംഎം കാസ്റ്റ് അയൺ പൈപ്പിൽ നിന്നും പുതിയ ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഭരണാനുമതി.)
12amനും 6amനും ഇടയിൽ ഇപ്പോൾ താത്കാലിക ആശ്വാസ മേന്നേനെ വെള്ളം വിടുന്നുണ്ട്. അതും വളരെ നേരിയതോതിൽ ഒന്നിൽ കൂടുതൽ വീടുകളിൽ വെള്ളം പിടിക്കുമ്പോൾ ഉള്ളിലോട്ടുള്ള വീടുകളിൽ വെള്ളത്തിന്റെ വേഗത വളരെ കുറവായിരിക്കും. ഈ പ്രതിഭാസം അർഥരാത്രിയിൽ എന്നുകൂടെ ഓർമിപ്പിച്ചു കൊള്ളട്ടെ. എന്നാണ് ഞങ്ങളുടെ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകുക. ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത് .ഇപ്പോൾ 12amനും 6amവരെ വെള്ളം വരുകയുള്ളു. പകൽ വെള്ളം വന്നിട്ട് വർഷങ്ങളാകുന്നു. ഞങ്ങൾക്കും സാധാരണക്കാരെ പോലെ ജീവിക്കണ്ടെ.. ഇതിനൊപ്പം തന്നെ ഈ പ്രദേശത്തെ ജനങ്ങൾക്ക് (പ്രായമായവർ, ഒന്നിലധികം അസുഖങ്ങൾ ഉള്ളവർ) ഉറക്കമില്ലായ്മ കാരണം പല പല അസുഖങ്ങളും, ഞങ്ങളും മനുഷ്യരല്ലെ, ഞങ്ങൾക്കും ശരാശരി 8 മണിക്കൂർ കിട്ടേണ്ട ഉറക്കം പോലും ഇല്ലാതെ കുടിവെള്ളം പോലും സമയത്തിന് കിട്ടാതെ നഗരത്തിന്റെ ഹൃദയഭാഗത്ത് താമസിക്കുന്ന ഞങ്ങൾക്കാണ് ഈ ദാരുണാവസ്ഥ.
ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ (കേരള വാട്ടർ അതോറിറ്റി) വെള്ളയമ്പലം. മറുപടി നൽകിയിരുന്നു അത് ഞാൻ ഇതിനോടൊപ്പം ചേർക്കുന്നു. ദയവായി പരിശോധിക്കുക.
ഞങ്ങളുടെ പ്രശനത്തിന് പരിഹാരമുണ്ടാക്കി തരുമാറാകണം എന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു
ലൊക്കേഷൻ : മൈലാടി കടവ് ജംഗ്ഷൻ, വലിയശാല,
കിള്ളിപ്പാലം, തിരുവനന്തപുരം.
വിശ്വസ്തതയോടെ
അശ്വതി അരുൺരാജ്.
KNRA-135
വലിയശാല. Was this information helpful? |
Post your Comment