Honda 2 Wheelers India — Service Neglection

Address:Marikar Motors Ltd, honda division, XI/417 C, raja ravivarma road, attingal - 695101

ആറ്റിങ്ങൽ മരിക്കാർ മോട്ടോർസ് ഹോണ്ട സർവീസ് സെന്ററിൽ നിന്ന് കഴിഞ്ഞ ആറു മാസമായി ഒത്തിരി അവഗണന ഞാൻ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. 2021 ഫെബ്രുവരി പതിനെട്ടാം തീയതി എന്റെ വണ്ടി [KL 16 X 4618 SP125] ആക്സിഡന്റ് ആവുകയും ആറ്റിങ്ങൽ മരിക്കാർ ഹോണ്ട സർവീസ് ആറ്റിങ്ങലിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യ്തു. പാർട്സ് എല്ലാം എത്തി ചേർന്നു അഡ്വാൻസ് 4000 അടച്ചാൽ മാത്രമേ വണ്ടി പണി ചെയ്യുള്ളു എന്ന് പറഞ്ഞു നിരന്തരം വിളിച്ചുകൊണ്ടിരുന്നു ആ സമയം കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ പിൻവലിച്ച ശേഷം ഞാൻ പണം കടം വാങ്ങി അടക്കാൻ ചെന്നപ്പോൾ എന്നോട് അഡ്വാൻസ് 10000 ആവശ്യപ്പെട്ടു 4000 എന്നാണ് എന്നോട് പറഞ്ഞത് എന്ന് പറഞ്ഞു ഞാൻ തർക്കിച്ചപ്പോൾ സമ്മതിച്ചു. വണ്ടി പണി കഴിഞ്ഞു എന്ന് കിട്ടുമെന്ന് ചോദിച്ചപ്പോൾ പാർട്സ് വന്നിട്ടില്ല എന്നാണ് മറുപടി പറഞ്ഞത്
പാർട്സ് എല്ലാം എത്തി അഡ്വാൻസ് അടച്ചാലേ പണി തുടങ്ങാൻ പറ്റു എന്നാണ്ല്ലോ ഫോണിൽ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ ഒന്നു രണ്ടു പാർട്സ് വന്നു ബാക്കി എത്തുമ്പോൾ വിളിച്ചു പറയാമെന്നു മാത്രം പറഞ്ഞു. 6 മാസമായി ഇതുവരെ എനിക്ക് യാതൊരു വിവരവും നാളിതുവരെ കിട്ടിയിട്ടില്ല. ജോലിക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണമാണ് ലോൺ എടുത്ത് ഞാൻ ബൈക്ക് വാങ്ങിയത് ഇപ്പോൾ ബൈക്ക് ഇല്ലാത്ത കാരണം 6മാസമായി ഞാൻ ദുരിതമനുഭവിക്കുന്നു. എനിക്ക് എന്റെ ബൈക്ക് വേണം. ഞാൻ സർവീസ് സെന്ററിൽ വിളിക്കാത്ത ദിവസമില്ല. ഹോണ്ട ടൂ വീലർ എടുത്തതിന് ഞാനിപ്പോൾ ഖേദിക്കുന്നു, ആറ്റിങ്ങൽ മരിക്കാർ ഹോണ്ട എന്ന സർവീസ് സെന്റർ നിന്നുമുള്ള മോശം സർവീസും അനാസ്ഥയും അവഗണനയും കാരണം ഞാൻ ഹോണ്ട എന്ന ബ്രാൻഡ് തന്നെ മടുത്തുപ്പോയി. ഇവിടെ സർവീസിന് വന്ന് ഒരു കസ്റ്റമറും ഹാപ്പിയായി പോയിട്ടില്ല.
+1 photos
Was this information helpful?
No (1)
Yes (1)
Honda 2 Wheelers India customer support has been notified about the posted complaint.
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Honda 2 Wheelers India
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    5%
    Complaints
    5399
    Pending
    0
    Resolved
    270
    Honda 2 Wheelers India Phone
    +91 12 4229 0926
    +91 12 4229 0919
    +91 12 4229 0911
    Honda 2 Wheelers India Address
    Plot No. 1, Sector 3, IMT Manesar, Gurgaon, Haryana, India - 122050
    View all Honda 2 Wheelers India contact information