[Resolved]  Nippon Paint India — gift card

Address:686575

സാർ എം.ബി സജികുമാർ സാ ജൂ ഭവനം പാലാ കോട്ടയം ഡിസ്ട്രിക്റ്റ് കേരള എന്ന ഞാൻ ഒരു പെയിന്ററാണ്.ഞാൻ കഴിഞ്ഞ[protected] സാമ്പത്തിക വർഷത്തിൽ പാലായിയെ pvt paints ൽ നിന്നും പെയിന്റെടുത്ത ആളാണ് നിപ്പോൺ പെയിന്റ്സ് പെയിന്റർമാർക്കായി ഒരു പോയിന്റ് സ്കീം നടത്തിയിരുന്നു. ഞാൻ ഇരുപതിനായിരം പോയിന്റ് കരസ്ഥമാക്കുകയും 7500/ രൂപയ്ക്ക് അർഹനാവുകയും ചെയ്തു. എനിക്ക് ഗിഫ്റ്റ് കാർഡ് നിപ്പോൺ പെയിന്റ്സ് അനുവദിക്കുകയും ചെയ്തു. എന്റെ ഗിഫ്റ്റ് കാർഡ് നമ്പർ 4077 xxxxxxxx 4433 r's 7500/ dated 29/8/2017 ഈ ഗിഫ്റ്റ് കാർഡ് നിപ്പോൺ പെയിന്റ് സിൽ നിന്നും ഡീലറെ എൽപ്പിക്കുകയും ചെയ്തു എന്നാൽ ഡീലർ ഈ കാർഡ് എനിക്ക് തരുന്നില്ല കാരണമെന്തെന്നാൽ ഞങ്ങൾ തമ്മിലുള്ള ചെറിയ പ്രശ്നമാണ് ഒരു വർഷം പ്രസ്തുക കടയിൽ നിന്നും പെയിന്റെടുത്ത ഒരു വൃക്തിയാണ് ഞാൻ ആ കടയിൽ നിന്നും നിപ്പോൺ പെയിന്റ് ഏറ്റവും കൂടുതൽ എടുത്ത ആളും ഞാനാണ് ഒറ്റ പൈസാ പോലും ഞാൻ കടയിൽ കൊടുക്കാനില്ല എന്നാൽ കഴിഞ്ഞ ജൂൺ മാസത്തിൽ ഒരു വീടിലേക്ക് 12850/ രൂപയ്ക്ക് ഞാൻ സാധനം എടുക്കുകയും വീട്ടുകാർ ടി തുക കൊടുക്കാൻ ഒരു പത്തിരുപത് ദിവസം സാവകാശം ചോദിച്ചത് ടിയാന് ഇഷ്ടപ്പെട്ടില്ല ടിയാനും മകനും കൂടി എന്നെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കടയിൽ വരുന്ന മറ്റു പെയിന്റർമാരോട് എന്നെ പറ്റി മോശമായി പറയുകയും ചെയ്തു കൊണ്ട് ഇരുന്നു നിരന്തരം എന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഞാനാണ് കടയിൽ നിന്നും സാധനമെടുത്തതെന്നും വീട്ടുകാർ തരാത്ത തൊന്നും അവർക്കറിയേണ്ട ഞാൻ പൈസാ കൊടുക്കണമെന്നും പറഞ്ഞായിരുന്നു ഭീഷണി അവസാനം സഹികെട്ട് ഞാൻ വീട്ടുകാരെ കണ്ട് എനിക്ക് നാണം കെട്ടിട്ട് വഴിയിൽ കൂടി നടക്കാൻ പറ്റുന്നില്ലന്നും അതിനാൽ എങ്ങനെയെങ്കിലും പൈസാ ഉണ്ടാക്കി തരണമെന്നും പറഞ്ഞു. അന്നു തന്നെ വീട്ടുകാർ പൈസാ തന്നു പാലാ ഹൈവേയിൽ രണ്ടു രണ്ടര കോടി രൂപയുടെ വീട്ടുകാരാണ് പത്തിരുപത് ദിവസം അവദി ചോദിച്ചത്.ആ വീട്ടുകാർ എന്നോട് ചോദിച്ചത് സജി ക്ക് നാണമില്ലേ ഈ കടയിൽ നിന്നും സാധനമെടുക്കാൻ സജിക്ക് പാലായിലെ ഏതു കടയിൽ നിന്ന് എത്ര ലക്ഷം രൂപായ്ക്ക് സാധനം വേണം ഒരു പൈസാ യ്ക്കും ആരും വിളിക്കുകയില്ല സജി കൊണ്ടുചെന്നു കൊടുക്കുമ്പോൾ അവർ വാങ്ങിക്കൊള്ളും എന്ന് സാർ ഞാൻ നാണംകെട്ടു പോയി പാലായിലെ എല്ലാ കടയിൽ നിന്നും എനിക്ക് സാധനം കിട്ടും ഒരു കടയിലും പൈസാ കൊടുക്കാനില്ല' ഈ ഒരു പ്രശ്നം കാരണം ടിയാന്റെ കടയിൽ നിന്നും പെയിന്റെടുക്കുന്നത് ഞാൻ നിർത്തി ഈ വൈരാഗ്യം കാരണം ഡീലർ എന്റെ കാർഡ് എനിക്ക് തരുന്നില്ല സാർ ഞാൻ ഒരു വർഷം കഴ്s പ്പെട്ട പൈസാ യാ ണ് ഞാൻ രണ്ടു മൂന്ന് പ്രാവശ്യം കസ്റ്ററ്റമർ കെയറിൽ വിളിച്ച് കംപ്ലയിന്റ് പറഞ്ഞിട്ടും എനിക്ക് നീതി ലഭിച്ചില്ല കൂടാതെ കോട്ടയം ജില്ലയിലെ മെയിൻ മാനേജരായ വിജയ് എന്ന ആളെ വിളിച്ച് കംപ്ലയിന്റ് പറഞ്ഞു എന്നിട്ടും എനിക്ക് നീതി ലഭിച്ചില്ല.ഇപ്പോൾ വിജയ് എന്റെ നമ്പർ ബിസ്സിയാക്കി ഇട്ടിരിക്കുകയാണ് സാർ എന്റെ പേരിൽ കമ്പനി എനിക്ക് തന്ന സാധനം ഒരുകടക്കാരൻ കൈവശം വെയ്ക്കുന്നത് ശരിയാണോ അതിന്റെ യദാർത്ത ഉടമയായ ഞാൻ എന്താണ് ചെയ്യേണ്ടത് കമ്പനിക്ക് ഒരു ഡീലറിനെ മാത്രം മതിയോ പെയിന്റർ മാരേ വേണ്ടേഞങ്ങളില്ലായെങ്കിൽ നിങ്ങളില്ല: അതിലൊരു ഇടനിലക്കാരൻ മാത്രമാണ് കടക്കാരൻ കടക്കാരൻ സാധനം വാങ്ങി വെച്ചിട്ട് ഞങ്ങൾ പെയിന്റെടുത്തില്ലായെങ്കിൽ നഷ്ടം നിപ്പോൺ പെയിന്റിനാണ് ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല സാർ ഞാൻ കൂടുതൽ പറയുന്നില്ല' സമക്ഷത്തിൽ ദയവുണ്ടായി കമ്പനി എനിക്ക് തന്ന ഗിഫ്റ്റ് എനിക്ക് തന്നെ കിട്ടുന്നതിനുള്ള നടപടി ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്ന് സജികുമാർ മൊബൈൽ നമ്പർ [protected]
Was this information helpful?
No (0)
Yes (0)
Nov 6, 2017
Complaint marked as Resolved 
Nippon Paint India customer support has been notified about the posted complaint.
Verified Support
Sep 26, 2017
Nippon Paint India Customer Care's response
Dear Sir / Madam,

We have forwarded the details to concern geography team. Please expect a reply within 48 hrs.

Regards
Nippon Paint (India) Pvt Ltd
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit
    Nippon Paint India
    customer care contact
    Customer satisfaction rating Customer satisfaction rating is a complex algorithm that helps our users determine how good a company is at responding and resolving complaints by granting from 1 to 5 stars for each complaint and then ultimately combining them all for an overall score.
    Read more
    46%
    Complaints
    68
    Pending
    4
    Resolved
    29
    Nippon Paint India Phone
    +91 46 2233 3359 [Tamil Nadu]
    +91 44 4298 2222 [Corp Office]
    +91 16 1217 1401 [Punjab]
    Nippon Paint India Address
    K.R.M. Center, 9th Floor No 2, Harrington Road, Chetpet, Chennai, Tamil Nadu, India - 600031
    View all Nippon Paint India contact information