Kerala State Road Transport Corporation — misbehaving

Address:Kollam, Kerala, 683513

സർ,
എന്റെ പേര് നിഖിൽ. 2018 ജൂലൈ 25 രാവിലെ 06:38 മണി 58 മിനിറ്റുകൾക്ക് തൃശൂർ സ്റ്റാന്റിൽ നിന്നും എടപ്പാൾ വഴി കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ട ksrtc ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നും അതിലെ കണ്ടക്ടർ മുഖേന എനിക്ക് തികച്ചും മോശപ്പെട്ടൊരു അനുഭവമുണ്ടായി. തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രാക്കൂലിയായ 118 രൂപയുടെ ടിക്കറ്റ് എടുക്കുവാനായി ഞാൻ കണ്ടക്ടർക്ക് 500 രൂപയുടെ നോട്ട് നൽകുകയുണ്ടായി. എന്റെ കയ്യിൽ മറ്റ് ചില്ലറയൊന്നും ഉണ്ടായിരുന്നില്ല. കോരിച്ചൊരിയുന്ന മഴയായതിനാലും 10 മണിയ്ക്കു തന്നെ കോഴിക്കോട് എത്തേണ്ട ആവശ്യമുള്ളതിനാലും സ്റ്റാന്റിൽ നിന്ന് ബസ് പുറപ്പെടുവാൻ തുടങ്ങിയതിനാലും ഞാൻ ബസിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ആയതിനാൽ എനിക്ക് ചില്ലറ മാറുവാൻ സാധിച്ചില്ല. 118 രൂപയുള്ള ടിക്കറ്റിന് 500 ന്റെ നോട്ട് കൊടുത്തതിന് കണ്ടക്ടർ മറ്റ് യാത്രക്കാർ കേൾക്കെ ഉച്ചത്തിൽ അധിക്ഷേപിയ്ക്കുകയും എന്നോട് ബസിൽ നിന്നിറങ്ങിപ്പോകാൻ ആജ്ഞാപിയ്ക്കുകയും ചെയ്തു. രാവിലെ 10 മണിയ്ക്ക് കോഴിക്കോട് എത്തേണ്ട ആവശ്യമുള്ളതിനാൽ ഞാൻ അദ്ധേഹത്തിന്റെ അപമാനം സഹിച്ചു. ടിക്കറ്റ് തുക കിഴിച്ച് ബാക്കി 382 രൂപ പിന്നെത്തരാം എന്നും പറഞ്ഞ് അദ്ദേഹം തന്റെ ജോലി തുടർന്നു. പക്ഷേ അദ്ധേഹം എന്നോടുള്ള എന്തിനെന്നില്ലാത്ത ദേഷ്യം പ്രകടിപ്പിക്കാതിരുന്നില്ല. എടപ്പാൾ ഡിപ്പോയിൽ ബസ് എത്തിയതും മൂത്രമൊഴിക്കാനായി ഇറങ്ങിയ എന്നെ അതിനനുവദിയ്ക്കാതെ ആക്ഷേപിയ്ക്കുകയും അതൊക്കെ വീട്ടിൽ വച്ചു സാധിക്കണമെന്നും ഞങ്ങൾക്ക് നിന്നെയൊന്നും കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് വീണ്ടും ഉച്ചത്തിൽ ശബ്ദമുയർത്തി അപമാനപ്പെടുത്തി. പക്ഷേ ബസ് എടപ്പാൾ ഡിപ്പോയിൽ 5 മിനിറ്റോളം നിർത്തിയിടുകയും ചെയ്തു. കുറ്റിപ്പുറം കഴിഞ്ഞപ്പോൾ ഞാനെന്റെ ബാലൻസ് തുകയായ 382 രൂപ ചോദിച്ചു. അതോടെ അദ്ദേഹം എന്റെ നേർക്ക് തട്ടിക്കയറുവാൻ തുടങ്ങി. ഇപ്പോത്തരുവാൻ സൗകര്യമില്ലെന്നും നീ പോയി കേസ് കൊടുക്ക് എന്നും പറഞ്ഞ് കേട്ടാലറയ്ക്കുന്ന തെറികളും വിളിച്ചു.
സ്വകാര്യ ബസ് ഒഴിവാക്കി സ്ഥിരമായി ksrtc യിൽ യാത്ര ചെയ്യുന്നയാൾ എന്ന നിലയിൽ എനിക്കു നേരിട്ട ഈ ദുരനുഭവം എന്നെ സംബ്ബന്ധിച്ചടുത്തോളം എന്റെ അഭിമാനത്തിനേറ്റ ക്ഷതമായി ഞാൻ കാണുന്നു. ആയതിനാൽ ബന്ധപ്പെട്ട ksrtc അധികാരികൾ എന്റെ ഈ പരാതി മുഖവിലയ്ക്കെടുത്ത് അതിൻമേൽ തുടർനടപടി സ്വീകരിക്കണമെന്ന് അപേക്ഷിയ്ക്കുന്നു. അല്ലാത്തപക്ഷം മറ്റ് നിയമനടപടികളിലേയ്ക്ക് ഞാൻ നീങ്ങുന്നതായിരിക്കും.
എന്ന്
നിഖിൽ. സി.ജെ
ചാറ്റുപാടത്ത് ഹൗസ്
നോർത്ത് പറവുർ പി. ഒ
എറണാകുളം, കേരള
ഫോൺ :[protected]
എന്റെ ടിക്കറ്റ് വിശദാംശങ്ങൾ :
*
Kerala srtc
Thrissur
No: 331717 25/07/18 06:38:58
Fp rpa904
Thrissur - kozhikode
Included cess amt ₹11
Full : 1 × 118.00 = 118.00
₹ 118
[protected] [protected] 0630661
Not transferable btm: 53150751
2421150mb : [protected]
Liable for inspection
*

Place : thrissur
Date : 25/07/2018
+1 photos
Was this information helpful?
No (0)
Yes (0)
Complaint comments 

Post your Comment

    I want to submit Complaint Positive Review Neutral Comment
    code
    By clicking Submit you agree to our Terms of Use
    Submit

    Contact Information

    Paravur
    Kerala
    India
    File a Complaint